Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ദേശീയ ദിനം : ഫ്‌ളാഗ് ടൂറിൽ പങ്കെടുക്കാൻ പേർ രജിസ്റ്റർ ചെയ്യണമെന്ന് ഒളിമ്പിക് കമ്മറ്റി 

November 21, 2019

November 21, 2019

ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്‌ളാഗ് ടൂറിൽ പങ്കെടുക്കുന്നതിന് പേർ രജിസ്റ്റർ ചെയ്യാൻ ഖത്തറിലെ സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു.ഖത്തർ ഒളിമ്പിക് കമ്മറ്റിയാണ് ഡിസംബർ 13 ന് വെള്ളിയാഴ്ച ഫ്‌ളാഗ് ടൂർ സംഘടിപ്പിക്കുന്നത്. അത്‌ലറ്റുകൾ,സ്‌കൂൾ വിദ്യാർഥികൾ,സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും. ഖത്തർ ദേശീയ പതാക വഹിച്ചുകൊണ്ടുള്ള ഫ്‌ളാഗ് ടൂർ ഒളിമ്പിക് കമ്മറ്റി ആസ്ഥാനത്തു നിന്ന് തുടങ്ങി ദോഹ കോർണിഷ് വഴി ഖത്തർ ഫൗണ്ടേഷൻ, ഖത്താരാ കൾച്ചറൽ വില്ലേജ് എന്നിവ പിന്നിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സമാപിക്കും. മൂന്നാം പതിപ്പിൽ അയ്യായിരം പേരെയാണ് ഒളിമ്പിക് കമ്മറ്റി പ്രതീക്ഷിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ . http://www.q-tickets.com/qoc/eventlist.aspx എന്ന വെബ്‌സൈറ്റ് വഴിയാണ് പേർ രജിസ്റ്റർ ചെയ്യേണ്ടത്.


Latest Related News