Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിലുള്ളവർക്ക് ലോകകപ്പിനെത്തുന്ന പത്ത് സന്ദർശകരെ വരെ കൂടെ താമസിപ്പിക്കാമെന്ന് അധികൃതർ

May 27, 2022

May 27, 2022

ദോഹ : ഖത്തറിൽ താമസിക്കുന്ന ഓരോ വ്യക്തിക്കും ലോകകപ്പ് കാണാനായി രാജ്യത്തെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായ 10 പേരെ കൂടെ താമസിപ്പിക്കാമെന്ന് ഹയ്യ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ ഖുവാരി പറഞ്ഞു.ഇതിനായി അവരുടെ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങളും സന്ദർശകരുടെ വിവരങ്ങളും ഹയ ഓൺലൈൻ  പ്ലാറ്റ്‌ഫോമിൽ മുൻകൂട്ടി രജിസ്റ്റർ രജിസ്റ്റർ ചെയ്തിരിക്കണം.ദോഹയിൽ കഴിഞ്ഞ ദിവസം ഫോർ സീസണൽ ഹോട്ടലിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിലവിൽ പ്രതിദിനം 3,000 അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും   രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ വിവരങ്ങൾ കൃത്യമായി  അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധാരണഗതിയിൽ ലോകകപ്പിനായി ഖത്തറിലെത്തുന്ന സന്ദർശകർക്ക് മറ്റ് സ്ഥലങ്ങളിൽ താമസ സ്ഥലത്തിന്റെ നിലവാരമനുസരിച്ച്  പ്രതിദിനം ശരാശരി വില 80 ഡോളർ മുതൽ 180 ഡോളർ വരെ(6000 രൂപ മുതൽ 14,000 രൂപ വരെയാണ് ചിലവഴിക്കേണ്ടിവരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News