Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സമൂഹവ്യാപനം വഴിയുള്ള കോവിഡ് ബാധയിൽ നേരിയ കുറവ്

July 12, 2022

July 12, 2022

ദോഹ :ഖത്തറിൽ പിന്നിട്ട ആഴ്ചയിലെ പ്രതിദിന ശരാശരി കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി.ജൂലായ് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലെ പ്രതിവാര ശരാശരി റിപ്പോർട്ടാണ് പൊതുജനാരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചത്.ഇതനുസരിച്ച് സമൂഹ വ്യാപനം വഴി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.അതേസമയം,കഴിഞ്ഞ ആഴ്ചയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതോടെ ആകെ മരണം 680 ആയി.

ജൂലൈ 11 തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം,കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 523 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇവരിൽ 43 പേർ വിദേശ യാത്ര കഴിഞ്ഞു തിരിച്ചെത്തിയവരാണ്.പ്രതിദിനം ശരാശരി 559 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായാണ് റിപ്പോർട്ട്.വിദേശ യാത്ര കഴിഞ്ഞു തിരിച്ചെത്തുന്ന 49 പേർക്ക് പ്രതിദിനം രോഗബാധയുണ്ടാകുന്നതായാണ് പിന്നിട്ട ആഴ്ചയിലെ ശരാശരി കണക്ക്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഖത്തറിൽ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയിൽ സമൂഹവ്യാപനം വഴിയുള്ള രോഗബാധയിൽ നേരിയ കുറവുണ്ടാകാൻ ഇതാണ് കാരണമെന്നാണ് വിലയിരുത്തൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News