Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ,ഇന്നും രണ്ട് മരണം

May 27, 2020

May 27, 2020

ദോഹ : ഖത്തറില്‍ ബുധനാഴ്ചയും രണ്ടു പേർ കോവിഡ് ബാധിച്ച് മരിച്ചു. 75 ഉം 68 ഉം  വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള മരണ സംഖ്യ രാജ്യത്ത് മുപ്പതായി.

അതെ സമയം 1740 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

അതെസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 1439 പേരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 13,283 ആയി

രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പുതുതായി പന്ത്രണ്ട് പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക        


Latest Related News