Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഒരു കോവിഡ് മരണം കൂടി,ഇന്ന് രോഗം സ്ഥിരീകരിച്ചത് 88 പേരിൽ 

March 31, 2020

March 31, 2020

ദോഹ : ഖത്തറിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 781 ആയി. 62 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.ഇന്ന് മാത്രം പതിനൊന്ന് പേർ സുഖം പ്രാപിച്ചിട്ടുണ്ട്. നേരത്തെ വിദേശത്തു നിന്നും തിരിച്ചെത്തിയ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. 58 കാരനാണ് മരിച്ചതെന്ന് മാത്രമാണ് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. ഈ മാസം 28 നാണ് ഖത്തറിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 57 കാരനായ ബംഗ്ലാദേശ് പൗരനാണ് അന്ന് മരണപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      

 


Latest Related News