Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ യാത്ര കഴിഞ്ഞെത്തിയ മുപ്പത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

November 23, 2020

November 23, 2020

ദോഹ : ഖത്തറില്‍ ഇന്ന് 186 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു . ഇതില്‍ 30 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ കൂടി രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 134,486 ആയി.

2,693 പേരാണ്  രാജ്യത്ത് നിലവില്‍ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. ഇതില്‍ 288 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.37 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.29  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതേസമയം, ആരും പുതുതായി മരണപ്പെട്ടിട്ടില്ല.ആകെ 236 പേരാണ്  രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News