Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ തിങ്കളാഴ്ച മൂന്ന് കോവിഡ് മരണം,പുതിയ രോഗികളുടെ എണ്ണവും ഉയർന്നു 

May 25, 2020

May 25, 2020

ദോഹ : ഖത്തറിൽ തിങ്കളാഴ്ച  മൂന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു .52  ഉം 62  ഉം 65 ഉം വയസ്സുള്ള മൂന്ന് പേരാണ് മരിച്ചത്. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികളാണ് മരിച്ചത്. എന്നാൽ ഇവർ ഏതു രാജ്യക്കാരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇതോടെ മരണ സംഖ്യ ഇരുപത്തിയാറായി. തിങ്കളാഴ്ച  1751  പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.അതേസമയം കോവിഡ് വ്യാപനം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തിയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 1193 പേർക്ക് കൂടി അസുഖം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,363 ആയി.

1895 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. 22 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       

 


Latest Related News