Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ തിരിച്ചെത്തിയ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,സമ്പർക്ക രോഗികൾ 63

July 03, 2021

July 03, 2021

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.160 പേർ രോഗമുക്തരായതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 591 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.പുതിയ 103 കേസുകളിൽ 63 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 40 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,601 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 83 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. 46 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 


Latest Related News