Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫ് പ്രതിസന്ധി നിരുപാധിക ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് ഖത്തർ

January 24, 2020

January 24, 2020

ദോഹ : ക്രിയാത്മകവും നിരുപാധികവുമായ തുറന്ന ചർച്ചകളിലൂടെയും സന്ധി സംഭാഷണങ്ങളിലൂടെയും നിലവിലെ ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഖത്തർ വീണ്ടും ആവശ്യപ്പെട്ടു. യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസിഡർ ഷെയ്ഖ് അൽയാ അഹമ്മദ് ബിൻ സൈഫ് അൽതാനിയാണ് ഉപരോധത്തിന്റെ തുടക്കം മുതൽ ഖത്തർ ഉന്നയിക്കുന്ന ഈ ആവശ്യം ആവർത്തിച്ചത്. ഐക്യരാഷ്ട്ര സഭാ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ തത്വങ്ങളും ഉൾകൊള്ളുന്ന ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ചർച്ചകൾ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിഡിലീസ്റ്റിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് യോഗത്തിലാണ് ഷെയ്ഖ് അൽയാ അഹമ്മദ് ബിൻ സൈഫ് അൽതാനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതിസന്ധി പരിഹരിക്കുന്നതിനും അന്താരാഷ്ട്ര സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം രണ്ടര വർഷം പിന്നിട്ടിട്ടും നിലപാടിൽ മാറ്റമില്ലാതെ ഈ രാജ്യങ്ങൾ മുന്നോട്ടുപോവുകയാണ്. ഇത് യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്രനിയമങ്ങളുടെയും പ്രത്യക്ഷമായ ലംഘനമാണ്. മേഖലയുടെ സുരക്ഷയും സമാധാനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നതാണ് ഈ നടപടിയെന്നും ഷെയ്ഖ് അൽയാ അഹമ്മദ് ബിൻ സൈഫ് അൽതാനി കൂട്ടിച്ചേർത്തു. 

ഖത്തറിനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ വിവരങ്ങളും ഉൾപെടുത്തിയുള്ള അപവാദ കാമ്പയിനുകൾ ഖത്തർ തുറന്നുകാട്ടിയതാണ്. ഇതെല്ലാം രാജ്യത്തിനെതിരെ നടത്തിയ പാളിപ്പോയ ശ്രമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ ഖത്തർ വീണ്ടും പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂണിലാണ് തീവ്രാവാദം ബന്ധം ഉൾപെടെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സൗദി അറേബ്യ, യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര,വ്യോമ,ജല പാതകൾ നിഷേധിച്ചു കൊണ്ടുള്ള ഉപരോധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകൾ വരെ ആവശ്യപ്പെട്ടിട്ടും ഈ രാജ്യങ്ങൾ തികച്ചും നിഷേധാത്മകമായ നിലപാട് തുടരുകയാണ്. അതേസമയം,പ്രശ്നത്തിൽ സൗദി അറേബ്യ ഏറെക്കുറെ അനുരഞ്ജനത്തിന്റെ പാതയിലാണെങ്കിലും യു.എ.ഇയുടെ കർക്കശ നിലപാടാണ് പ്രതിസന്ധി നീളാൻ കാരണമെന്നാണ് വിലയിരുത്തൽ. 


Latest Related News