Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കിയതായി ആരോഗ്യമന്ത്രാലയം

September 01, 2022

September 01, 2022

അൻവർ പാലേരി   

ദോഹ : ഖത്തറിലേക്ക് വരുന്ന എല്ലാ തരം സന്ദർശകർക്കുമുള്ള ഹോട്ടൽ കൊറന്റൈൻ നീക്കം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച്,ഖത്തറിൽ എത്തിയ ശേഷം കോവിഡ് പോസറ്റിവ് സ്ഥിരീകരിക്കുന്നവർക്കൊഴികെ മറ്റെല്ലാ യാത്രക്കാർക്കുമുള്ള കൊറന്റൈൻ നിബന്ധന റദ്ദാക്കും.ഇവർക്ക് ഖത്തറിലെ കോവിഡ് മാനദണ്ഡപ്രകാരമുള്ള ഐസൊലേഷൻ ഉൾപെടെയുള്ള നിബന്ധനകൾ ബാധകമായിരിക്കും.സെപ്റ്റംബർ 4 ന് (ഞായറാഴ്ച) വൈകുന്നേരം ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരും.

ബുധനാഴ്ച പുറത്തിറക്കിയ പുതിയ ട്രാവൽ പോളിസിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിബന്ധനകൾ പ്രകാരം വാക്‌സിൻ എടുത്തവർക്കും അല്ലാത്തവർക്കും കോവിഡ് ടെസ്റ്റ് നിര്ബന്ധമാണ്.

രാജ്യങ്ങളെ റെഡ് ലിസ്റ്റ്, ഗ്രീൻ ലിസ്റ്റ് എന്നിങ്ങനെ തരംതിരിക്കുന്നത് നിർത്തലാക്കിയതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെത്തുന്ന പൗരന്മാരും താമസക്കാരും 24 മണിക്കൂറിനുള്ളിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം. പ്രൈമറി ഹെൽത്ത് കെയർ സെന്ററിലോ ഗവണ്മെന്റ് അംഗീകൃത പ്രൈവറ്റ് മെഡിക്കൽ സെന്ററിലോ ടെസ്റ്റ് നടത്താവുന്നതാണ്.

സന്ദർശകർ വിമാനം പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുമ്പ് നടത്തിയ പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂർ മുമ്പ് നടത്തിയ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.

കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

നിലവിലെ നിയമമനുസരിച്ച്,പുതിയ വിസയിൽ ഖത്തറിലേക്ക് വരുന്നവർക്കും സന്ദർശക വിസയിൽ വരുന്നവർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News