Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫോക്സ് ന്യൂസ് ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം

November 17, 2019

November 17, 2019

ദോഹ : ഖത്തറിനെതിരെ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസ് ഉന്നയിച്ച ആരോപണം ഖത്തർ വിദേശ കാര്യ മന്ത്രാലയം നിഷേധിച്ചു. ഒമാൻ തീരത്ത് കഴിഞ്ഞ മെയ് 12 ന് എണ്ണക്കപ്പലിന് നേരെയുണ്ടായ ഭീകരാക്രമണം ഖത്തറിന്റെ അറിവോടു കൂടിയാണെന്ന ഗുരുതര ആരോപണമാണ് അമേരിക്കയിലെ കൺസർവേറ്റിവ് പാർട്ടിയെ പിന്തുണക്കുന്ന www.foxnews.com ഉന്നയിച്ചത്. കഴിഞ്ഞ ദിവസം (നവംബർ 16) ബെഞ്ചമിൻ വെയ്ന്താലിന്റെ പേരിൽ വന്ന ലേഖനത്തിലാണ് ഖത്തറിനെതിരെ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ ഉള്ളത്. ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിൽ (എഫ്ഡിഡി) ബെഞ്ചമിൻ വെയ്ന്താൽ എഴുതിയ ലേഖനം ഫോക്സ് ന്യൂസ് പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു.

മെയ് 12 ന് നടന്ന ആക്രമണത്തെ കുറിച്ച് ഖത്തർ ഭരണകൂടത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വെയ്ന്താലിന്റെ ലേഖനത്തിൽ ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഏതെങ്കിലും അമേരിക്കൻ ഉദ്യോഗസ്ഥരോ മറ്റ് പാശ്ചാത്യൻ സർക്കാർ ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിട്ടില്ല. തെളിവുകൾ ഇല്ലാത്തതും സ്ഥിരീകരിക്കാത്തതുമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഫോക്സ് ന്യൂസ് ഡോട്ട് കോം ലേഖകനെ അനുവദിച്ചത് മാധ്യമത്തിന്റെ നിലവാരത്തിന് നിരക്കുന്നതല്ല - വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

അമേരിക്കൻ ഐക്യനാടുകളുടെ സഖ്യകക്ഷിയെന്ന നിലയിൽ ഇന്റലിജൻസ്, ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതോടൊപ്പം രാജ്യത്തെ സൈനിക താവളത്തിലേക്ക് സുതാര്യമായ പ്രവേശനവും അനുവദിക്കുന്നുണ്ട്. രഹസ്യവിവരങ്ങൾ പരസ്പരം കൈമാറുകയും ചെയ്യുന്നു. സുപ്രധാന രഹസ്യ വിവരങ്ങൾ കൈമാറുന്നതിൽ ഖത്തർ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെയ്ന്താൽ തന്റെ  ലേഖനത്തിലുടനീളം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും വസ്തുതകളെ വളച്ചൊടിച്ചു വികൃതമാക്കുകയുമാണ് ചെയ്തത്. ഉപരോധ രാജ്യങ്ങളിലൊന്നിന് വേണ്ടി ഖത്തർ വിരുദ്ധ സമ്മേളനം സംഘടിപ്പിക്കുന്നതിനും ഖത്തർ വിരുദ്ധ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഏലിയറ്റ് ബ്രോയിഡിയിൽ നിന്ന് വെയ്ന്താലിന്റെ തൊഴിലുടമയായ എഫ്ഡിഡി പണം കൈപ്പറ്റിയിരുന്ന കാര്യം അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്ത കാര്യവും വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു.

(ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക )


Latest Related News