Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഉപരോധം പിൻവലിച്ചതിനു ശേഷമുള്ള നിർണായക ചുവടുവെപ്പ്,സൗദി അംബാസിഡർ ദോഹയിലെത്തി 

June 22, 2021

June 22, 2021

ദോഹ: ഏറെക്കാലത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയുടെ അംബാസിഡർ ഖത്തറിൽ എത്തി. നാലു വർഷം നീണ്ട നയതന്ത്ര പ്രശ്നങ്ങൾക്കും പിന്നീടുണ്ടായ ഉപരോധത്തിനും ശേഷമാണ് സൗദി ഖത്തറിലേക്ക് തങ്ങളുടെ അംബാസിഡറെ അയക്കുന്നത്. മൻസൂർ ബിൻ ഖാലിദ് ഫർഹാനാണ് ഖത്തറിലെ പുതിയ സദി സ്ഥാനപതി. ഖത്തർ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർഹ്മാൻ അൽതാനി അദ്ദേഹത്തെസ്വീകരിച്ചു. എംബസിയുടെ പ്രവർത്തനത്തിന് അദ്ദേഹം എല്ലാ പിന്തുണയും അറിയിച്ചു.

ഖത്തറിനെതിരെ സദി സഖ്യം എർപ്പെടുത്തിയ ഉപരോധത്തെ തുടർന്നാണ് എംബസികളുടെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയായിരുന്നു.ഉപരോധത്തിന് മുമ്പ് തന്നെ സൗദി സഖ്യരാജ്യങ്ങൾ തങ്ങളുടെ അംബാസിഡര്മാരെ തിരിച്ചു വിളിച്ചിരുന്നു.ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടിയിലാണ് ഉപരോധം പിൻവലിച്ചു കൊണ്ടുള്ള നിർണായക പ്രഖ്യാപനമുണ്ടായത്.. ഉപരോധം പിൻവലിച്ചതിനെത്തുടർന്ന് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വ്യാപാര സൗഹൃദ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
സഊദിയും ഈജിപ്തും മറ്റു രാജ്യങ്ങളേക്കാൾ വേഗത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. വ്യാപാര ബന്ധങ്ങൾ പുനരാരംഭിക്കാൻ ബഹ്റൈനും സന്നദ്ധമായി. എന്നാൽ യു.എ.ഇ വളരെ പതുക്കെയാണ് നീങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


Latest Related News