Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മഴയുണ്ട്,സൂക്ഷിക്കണം : അശ്ഗാലിന്റെ മുന്നറിയിപ്പ് 

April 15, 2020

April 15, 2020

ദോഹ : രാജ്യത്ത് മഴ ശക്തി പ്രാപിച്ചതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ മുന്നറിയിപ്പ് നൽകി. ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നെങ്കിലും ഇന്നലെ അർധരാത്രിയോടെ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.വാരാന്ത്യം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് വിഭാഗമായ  അശ്ഗാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പാലങ്ങളിലൂടെയും അടിപ്പാതകളിലൂടെയും വാഹനമോടിക്കുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തണം. പ്രധാന റോഡിൽ നിന്ന് മാറി മണൽവഴികളിലൂടെ വാഹനമോടിക്കരുത്. വഴി തിരിച്ചുവിടൽ സൂചനകൾ ശ്രദ്ധിച്ചു മാത്രം വാഹനമോടിക്കണമെന്നും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

മഴവെള്ളം നീക്കം ചെയ്യാനുള്ള  പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തകൃതിയായി നടന്നുവരികയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.   


Latest Related News