Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കനാലിൽ മുങ്ങിത്താണ രണ്ടുകുട്ടികളുടെ ജീവൻ കൈപ്പിടിയിലൊതുക്കി,ഖത്തറിൽ നിന്ന് അവധിക്കുപോയ യുവാവ് നാട്ടിൽ മുങ്ങിമരിച്ചു

October 14, 2021

October 14, 2021

ദോഹ : ഖത്തറിൽ നിന്നും അവധിക്ക് നാട്ടിൽ പോയ യുവാവ് രണ്ട് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കനാലിൽ മുങ്ങിമരിച്ചു.വില്യാപ്പള്ളി അരയാക്കൂൽത്താഴെ തട്ടാറത്ത് താഴെകുനി സഹീർ(40) ആണ് മരിച്ചത്.മാഹി കനാലിൽ ഒഴുക്കിൽ പെട്ട രണ്ട്  കുട്ടികളെ കരക്കെത്തിച്ച ശേഷം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിൽ  ഒന്നര മണിക്കൂറിനു ശേഷമാണ്  മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ഖത്തറിലെ സഹ്‌ലിയയിൽ ആൽക്കോ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സജീവ പ്രവർത്തകനായിരുന്ന സഹീർ എസ്.ഡി.പി.ഐ റെസ്ക്യൂ ടീമിൽ അംഗമാണ്.നേരത്തെ യു.എ.ഇയിലും ജോലി ചെയ്തിരുന്നു.

ഭാര്യ : സുലേഖ. മക്കൾ : സുഹൈൽ,ലുലു,യാസീൻ.  

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.

 


Latest Related News