Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ - പോർച്ചുഗൽ പോരാട്ടം ഇന്ന് : സാധ്യതാ ടീം അറിയാം

September 04, 2021

September 04, 2021

ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആതിഥേയരായ ഖത്തർ ഇന്ന് കരുത്തരായ പോർച്ചുഗലിനെ നേരിട്ടും. ഹംഗറിയിലെ നാഗ്യർദേയി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി  10:15 നാണ് മത്സരം. 

അവസാന യോഗ്യതാമത്സരത്തിൽ അയർലണ്ടിനെതിരെ അവസാനമിനിറ്റുകളിൽ ഇരട്ടഗോൾ നേടിയ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ പോർച്ചുഗൽ നിരയിൽ ഇറങ്ങില്ല. ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരം മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. റൊണാൾഡോയുടെ അഭാവത്തിൽ ആന്ദ്രേ സിൽവയാവും പറങ്കിപ്പറയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുക. മധ്യനിരയിലും ടീം അഴിച്ചുപണി നടത്തിയേക്കും. ബ്രൂണോ ഫെർണാണ്ടസിനും ബെർണാണ്ടോ സിൽവയ്ക്കും വിശ്രമമനുവദിച്ച്, ഇംഗ്ലീഷ് ക്ലബ് വോൾവർഹാംപ്റ്റണിന്റെ മധ്യനിര താരങ്ങളായ റൂബൻ നെവസിനെയും, മൗടീഞ്ഞോയേയും പരിശീലകൻ സാന്റോസ് അണിനിരത്തിയേക്കും. സെർബിയയോട് നാല് ഗോളുകൾക്ക് തോറ്റ ശേഷമാണ് ഖത്തർ പോർച്ചുഗലിനെ നേരിടാൻ എത്തുന്നത്. മികച്ച ടീമിനെ തന്നെ അണിനിരത്തി മുൻയൂറോപ്യൻ ചാമ്പ്യന്മാർക്ക് വെല്ലുവിളി ഉയർത്താനാവും ഖത്തറിന്റെ പരിശ്രമം.

പോർച്ചുഗൽ സാധ്യതാ ടീം :

കോസ്റ്റ, സെമെഡോ, ഡ്വാർട്ടെ, ഡിയാസ്, മെന്റസ്, പെരേര, നെവെസ്, മൗടീഞ്ഞോ, റാഫ സിൽവ, ആന്ദ്രെ സിൽവ, ഗ്വിഡസ്

ഖത്തർ സാധ്യതാ ടീം :

അൽ-ഷീബ്, മിഗ്വേൽ, അൽ-റാവി, ഖൗഖി, സൽമാൻ, ഹസ്സൻ; മാഡിബോ, ബൗദിയാഫ്, അൽ-ഹൈദോസ്, അഫീഫ്, അലി


Latest Related News