Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കിര്‍ഗിസ്ഥാനില്‍ 90 ലക്ഷം ഡോളറിന്റെ മെഡിക്കല്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ഖത്തറിന്റെ പദ്ധതി

March 16, 2021

March 16, 2021

ബിഷ്‌കെക്: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ 92.4 കോടി ഡോളറിന്റെ മെഡിക്കല്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ഖത്തര്‍ സര്‍ക്കാറിന്റെ പദ്ധതി. ബിഷ്‌കെക് റിസര്‍ച്ച് ട്രോമ ആന്‍ഡ് ഓര്‍ത്തോപിഡിക് സര്‍ജറി സെന്ററിന്റെ ഒമ്പത് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായാണ് ഖത്തര്‍ സര്‍ക്കാര്‍ തുക അനുവദിച്ചത്. 

ബിഷ്‌കെക് റിസര്‍ച്ച് ട്രോമ ആന്‍ഡ് ഓര്‍ത്തോപിഡിക് സര്‍ജറി സെന്ററിന്റെ മേധാവി സാബിര്‍ബെക് ജുമാബെക്കോവ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല അഹമ്മദ് അല്‍ സുലൈതിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. 

'അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചു കൊണ്ടുള്ള ബിഷ്‌കെക് റിസര്‍ച്ച് ട്രോമ ആന്‍ഡ് ഓര്‍ത്തോപിഡിക് സര്‍ജറി സെന്ററിന്റെ ഒമ്പത് നില കെട്ടിടത്തിന് 92.4 കോടി ഡോളര്‍ അനുവദിച്ചതായി ഖത്തരി പ്രതിനിധി അറിയിച്ചു. ഇത് 100 ശതമാനവും ഗ്രാന്റ് ആണ്. തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത സഹായമാണ് ഇത്.' -ജുമാബെക്കോവ് പറഞ്ഞു. 

മെഡിക്കല്‍ സെന്റര്‍ നിര്‍മ്മാണത്തിനായുള്ള ടെണ്ടര്‍ ഖത്തര്‍ എംബസി പ്രഖ്യാപിക്കുമെന്നും നിര്‍മ്മാണത്തിന് എംബസി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News