Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ പി.സി.സി. വെബിനാർ ഇന്ന്, അഡ്വ. കാളീശ്വരം രാജും പ്രമോദ് രാമനും പങ്കെടുക്കും

February 17, 2022

February 17, 2022

ദോഹ : ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രത്യേക വെബിനാർ ഇന്ന് (ഫെബ്രുവരി 17, വ്യാഴം) വൈകീട്ട് ഖത്തർ സമയം 5:30 ന് നടക്കും. ഇന്ത്യൻ ഭരണഘടന വിഷയമാക്കി നടത്തുന്ന വെബിനാറിൽ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, സുപ്രീം കോടതി അഭിഭാഷകനായ കാളീശ്വരം രാജ് എന്നിവർ സംസാരിക്കും. അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലാണ് ഇരുവരും പ്രഭാഷണം നടത്തുക. 

രാജ്യത്തിന്റെ ഭരണഘടനയുടെ മൂല്യങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തിൽ പ്രചരണം നടത്തുകയെന്നതാണ് വെബിനാറിന്റെ പ്രധാനലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. സൂം ആപ്ലിക്കേഷന്റെ പ്ലാറ്റ്ഫോമിലാണ് പരിപാടി അരങ്ങേറുന്നത്. 85187117342 എന്ന റൂം ഐഡിയിൽ, 2022 എന്ന പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ വെബിനാർ വീക്ഷിക്കാം. മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പി.സി.സി ചെയർമാൻ അഡ്വക്കേറ്റ് നിസാർ കോച്ചേരി, ജനറൽ കൺവീനർ വി.സി. മഷ്‌ഹൂദ് എന്നിവർ അറിയിച്ചു.


Latest Related News