Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജി.സി.സിയിലെ ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

December 25, 2020

December 25, 2020

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) ഗതാഗത മന്ത്രിമാരുടെ 22-ാമത് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി വ്യാഴാഴ്ച നടന്ന യോഗത്തില്‍ ഖത്തറിന്റെ ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. 

കൊവിഡ്-19 ഗതാഗത മേഖലയെയും വാര്‍ത്താവിനിമയ മേഖലയെയും എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച വിവിധ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജി.സി.സി റെയില്‍ റോഡ് നെറ്റ്‌വര്‍ക്ക് പ്രൊജക്റ്റിനെ പറ്റിയും യോഗം ചര്‍ച്ച ചെയ്തു. 


വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗം

കൊവിഡിനു ശേഷം സ്വീകരിക്കേണ്ട ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്തമായ നടപടികളെ കുറിച്ചുള്ള ഹയര്‍ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ യോഗത്തില്‍ പങ്കുവച്ചു. എല്ലാ ജി.സി.സി രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ജി.സി.സിയുടെ സ്മാര്‍ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പാറ്റേണിനെ കുറിച്ചുള്ള കണ്‍സല്‍റ്റേഷന്‍ പഠനങ്ങള്‍ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News