Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കോൺസുലാർ സേവനങ്ങൾക്ക് ഒരു കേന്ദ്രം കൂടി,മുൻകൂട്ടി അപേക്ഷിക്കണം 

July 14, 2020

July 14, 2020

ദോഹ : ഖത്തറിൽ ഇന്ത്യക്കാരുടെ കോൺസുലാർ സേവനങ്ങൾക്കായി ഒരു കേന്ദ്രത്തിൽ കൂടി സൗകര്യം ഒരുക്കി. തുമാമയിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ഓഫിസിലാണ് പാസ്പോർട്ട് സേവനങ്ങൾ ഉൾപ്പെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് സൗകര്യമൊരുക്കിയത്. പുതിയ പാസ്‌പോര്‍ട്ടുകള്‍, നവജാത ശിശുക്കളുടെ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭിക്കുക.
അപേക്ഷകര്‍ പ്രത്യേക ലിങ്ക്  വഴി അപേക്ഷിച്ച് അപ്പോയിന്‍മെന്റ് എടുക്കണം. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അപ്പോയിന്‍മെന്റ് ഇല്ലാതെ നേരിട്ട് ചെന്ന് അപേക്ഷിക്കാനാവില്ല. അപേക്ഷകര്‍ ഐസിബിഎഫ് ഓഫിസില്‍ പ്രവേശിക്കുമ്പോള്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും നിർദേശമുണ്ട്.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ കോണ്‍സുലാര്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തിലാണ് നടപടി.. ഐസിസിയിലുള്ള പെന്റിങ് അപേക്ഷകള്‍ ഐസിബിഎഫ് ഓഫിസില്‍ പൂര്‍ത്തിയാക്കും. ഐസിസിയില്‍ കോണ്‍സുലാര്‍ സേവനം പുനരാരംഭിച്ചാല്‍ എംബസിക്കു പുറമേ ഐസിസിയിലും ഐസിബിഎഫിലും സേവനം ലഭിക്കും. നുഐജയിലെ വില്ല നമ്പര്‍ 47ല്‍ ഉള്ള ഇന്റഗ്രേറ്റഡ് കമ്യൂണിറ്റി സെന്ററിലാണ് ഐസിബിഎഫ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

അപേക്ഷിക്കാനുള്ള ലിങ്ക് :
 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News