Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഓൺ അറൈവൽ വിസകൾ ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകുന്നു 

August 13, 2020

August 13, 2020

ദോഹ : കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും തിരിച്ചുപോകാൻ കഴിയാതെ തുടരുന്ന വിദേശികളുടെ ഓൺഅറൈവൽ വിസകൾ ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകുന്നു.ഈ മാസം 20 ന് കാലാവധി അവസാനിക്കുന്ന പലർക്കും ഇന്നു മുതൽ വിസാ കാലാവധി നീട്ടി നൽകി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു മാസത്തെ സന്ദർശക വിസയിൽ എത്തിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഒരു മാസത്തെ സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ചവർ മുപ്പത് ദിവസങ്ങൾക്കകം രാജ്യം വിടണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിബന്ധന. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപെടെ പല രാജ്യങ്ങളിലും യാത്രാവിലക്കുള്ളതിനാൽ വിസാ കാലാവധി ഫീസൊന്നും ഈടാക്കാതെ സ്വമേധയാ പുതുക്കി നൽകുകയായിരുന്നു. നിലവിൽ വന്ദേഭാരത് മിഷൻ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ വിമാന സർവീസുകൾ ഉണ്ടെങ്കിലും മാനുഷിക പരിഗണയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വമേധയാ പുതുക്കി നൽകുകയാണ്.ഇതനുസരിച്ച് സെപ്തംബർ 20 വരെയാണ് ഇപ്പോൾ ഓൺ അറൈവൽ വിസകൾ സ്വമേധയാ പുതുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News