Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഒരു തവണ പുതുക്കിയ ഓൺഅറൈവൽ വിസ വീണ്ടും പുതുക്കാം 

April 20, 2020

April 20, 2020

Newsroom Exclusive 

ദോഹ : ഓൺഅറൈവൽ വിസയിൽ ഖത്തറിലെത്തി ഒരു തവണ കാലാവധി നീട്ടിയവർക്ക് വീണ്ടും വിസ പുതുക്കാൻ സൗകര്യം ഒരുക്കിയതായി റിപ്പോർട്ട്. യാത്രാവിലക്കിന് മുമ്പ് ഖത്തറിൽ എത്തിയവർക്ക് മെട്രാഷ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിസാ സർവീസ് വഴിയോ കാലാവധി പുതുക്കാൻ അധികൃതർ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ വീണ്ടും കാലാവധി പൂർത്തിയാകാറായ പലരും ഈ മാർഗങ്ങൾ ഉപയോഗിച്ച് വിസ പുതുക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

അതേസമയം,പാസ്പോർട്ട് കോപ്പി,വിസാ കോപ്പി എന്നിവ  visasection@moi.gov.qa എന്ന മന്ത്രാലയത്തിന്റെ ഇ മെയിൽ വിലാസത്തിലേക്കയച്ചാൽ ഓൺ അറൈവൽ വിസയുടെ കാലാവധി വീണ്ടും പുതുക്കി നൽകുന്നതായാണ് വിവരം. വിസാകാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇ മെയിൽ അയക്കേണ്ടത്. മെട്രാഷിന്റെ ഹെൽപ് ലൈനിൽ ബന്ധപ്പെട്ടപ്പോഴാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.വിസ പുതുക്കിയ വിവരവും വിസാ കോപ്പിയും നിങ്ങളുടെ ഇ മെയിലിൽ തന്നെ ലഭിക്കും.എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News