Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തുടക്കമായി, 444 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

January 31, 2022

January 31, 2022

ദോഹ : സ്വകാര്യമേഖലയിൽ ഖത്തറി പൗരന്മാർക്ക് അവസരങ്ങൾ ഒരുക്കാനുള്ള നീക്കവുമായി തൊഴിൽ മന്ത്രാലയം. സ്വദേശിവത്കരണത്തിന്റെ ആദ്യപടിയായി 444 ഒഴിവുകളാണ് ഖത്തറി പൗരന്മാർക്കായി ഒരുക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയിലെ 48 കമ്പനികളിലായാണ് ഈ ഒഴിവുകൾ.

ഖത്തറിന്റെ ഔദ്യോഗിക എംപ്ലോയ്‌മെന്റ് ആപ്ലിക്കേഷനായ 'കവാദറി'ലൂടെയാണ് ഈ ജോലികൾക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ജോലി ആവശ്യമുള്ള മുഴുവൻ ഖത്തറി പൗരന്മാരും അപേക്ഷിക്കണമെന്നും, മന്ത്രാലയം നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കണമെന്നും തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിലായി 230 ഖത്തറി പൗരന്മാർക്ക് തൊഴിൽ മന്ത്രാലയം ജോലി നൽകിയിരുന്നു.


Latest Related News