Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്ന് നാട്ടിലേക്ക് വരുമെന്ന് അറിയിച്ച ശേഷം യുവാവിനെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കൾ

August 06, 2022

August 06, 2022

ദോഹ : ഖത്തറിൽ നിന്ന് നാട്ടിലെത്താമെന്ന് ബന്ധുക്കളെ അറിയിച്ച ശേഷം പ്രവാസി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കളുടെ പരാതി..ഖത്തറി ൽ ജോലി ചെയ്യുന്ന ചെക്യാട് പുളിയാവിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ (35)കുറിച്ച് ഒരു വിവരവും ഇല്ലെന്ന് കാണിച്ചാണ് സഹോദരൻ പോലീസിൽ പരാതിനൽകിയത്.

ജൂൺ 10നാണ് റിജേഷ് അവസാനമായി ഫോണിലൂടെ ബന്ധുക്കളുമായി സംസാരിച്ചത്. ജൂൺ 16ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും . പിന്നീട് റിജേഷിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വർണ്ണക്കടത്ത് സംഘം പേരാമ്പ്രയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നതോടെ ബന്ധുക്കൾക്കുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News