Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു

December 01, 2023

Malayalam_Qatar_News

December 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ദുബായിൽ എത്തി.അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അമീറിനെയും സംഘത്തെയും യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഉന്നതതല പ്രതിനിധി സംഘവും ചേർന്ന് സ്വീകരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയിട്ടുണ്ട്.

അതേസമയം,ഇസ്രയേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഇന്ന് കാലാവസ്ഥ ഉച്ചകോടിയിൽ പ്രസംഗിക്കും. ഇസ്രയേൽ –ഹമാസ് യുദ്ധം തുടങ്ങി 7 ആഴ്ചകൾ പിന്നിടുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും ഒരു വേദിയിൽ എത്തുന്നത്. ആദ്യം ഇസ്രയേൽ പ്രസിഡന്റ് പ്രസംഗിക്കും. ഈ സമയം പലസ്തീൻ പ്രസിഡന്റ് വേദിയിൽ എത്താൻ സാധ്യതയില്ല. വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന പലസ്തീൻ അതോറിറ്റിയെ നയിക്കുന്ന അബ്ബാസ് വളരെ അപൂർവമായി മാത്രമേ ഇസ്രയേൽ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളു. യുക്രെയ്ൻ പ്രസിഡന്റ് വ്ലൊഡോമിർ സെലെൻസ്കി, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാകിയോ ലുല ഡാ സിൽവ തുടങ്ങിയവരും ആദ്യ ദിവസങ്ങളിൽ പ്രസംഗിക്കും. ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമൻ ശനിയാഴ്ച പ്രസംഗിച്ചേക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News