Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യൻ വാദ്യകലയിലെ അപൂർവ പ്രതിഭ ദോഹയിൽ,ഡോ.കാരൈക്കുടി സുബ്രഹ്മണ്യ അയ്യരുടെ വീണ കച്ചേരി ഇന്ന് ഐസിസിയിൽ

November 15, 2023

Qatar_News_Malayalam

November 15, 2023

അൻവർ പാലേരി

ദോഹ :ഇന്ത്യൻ വാദ്യകലയിലെ ശ്രേഷ്ഠ സാന്നിധ്യമായ പ്രശസ്ത വീണ വാദകൻ ഡോ.കാരൈക്കുടി സുബ്രഹ്മണ്യ അയ്യർ ദോഹയിൽ കച്ചേരി നടത്തുന്നു.ഇന്ന്(ബുധൻ)വൈകുന്നേരം 7 മണിക്ക് അബുഹമൂറിലെ ഐസിസി അശോക ഹാളിലാണ് 'വോയിസ് ഓഫ് ദി വീണ,ദി കാരൈക്കുടി ട്രഡിഷൻ'എന്ന പേരിൽ പരിപാടി നടക്കുക.പ്രവേശനം സൗജന്യമായിരിക്കും.

ലോകമെമ്പാടുമുള്ള വേദികളിൽ നിരവധി റേഡിയോ കച്ചേരികളും ലൈവ് കച്ചേരികളും അവതരിപ്പിച്ച അദ്ദേഹത്തെ ആകാശവാണി 'ടോപ് ഗ്രേറ്റ് ആർട്ടിസ്റ്റ്' എന്ന പദവി നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ, ഐറിഷ് ഫിഡ്‌ലർ മാർട്ടിൻ ഹേയ്‌സ് , ഫിന്നിഷ് സംഗീതസംവിധായകൻ ഈറോ ഹമീനിമി തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ പ്രമുഖ സംഗീതജ്ഞരുമായി ചേർന്ന് സംഗീത പരിപാടികൾ അവതരിപ്പിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-  https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News