Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കുട്ടികൾക്ക് ഫുട്‍ബോളിനെ അടുത്തറിയാൻ അവസരം,ഖത്തറിലെ രക്ഷിതാക്കൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

August 06, 2022

August 06, 2022

ദോഹ: 3-2-1 ഖത്തർ ഒളിമ്പിക്‌സ് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം കുട്ടികളെ ഫുട്‍ബോൾ പഠിപ്പിക്കാനായി "എ ഡേ അറ്റ് ദി ലൈബ്രറി" എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.ആഗസ്ത് 10 ന് വൈകിട്ട് 4 മുതൽ 6.30 വരെ മ്യൂസിയം ലൈബ്രറിയിൽ നടക്കുന്ന പരിപാടിയിൽ വിവിധ തീമുകൾ ഉൾപ്പെടുത്തി ഫുട്ബോൾ പരിശീലനവും കായിക വിനോദങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ കലാപരിപാടികളും അരങ്ങേറും.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഫുട്‍ബോൾ പുസ്തക ഗാലറിയെ പരിചയപ്പെടാനും എങ്ങനെ സ്പോർട്സ് കമന്ററി അവതരിപ്പിക്കാമെന്നും പഠിക്കാൻ അവസരമുണ്ടാകും.

കുട്ടികളെ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾക്ക് മ്യൂസിയത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് @321qosm സന്ദർശിക്കാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News