Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
2022 ഫിഫ ലോകകപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന ഖത്തർ താരങ്ങൾ,അന്തിമ പട്ടിക പ്രഖ്യാപിച്ചു

November 12, 2022

November 12, 2022

അൻവർ പാലേരി 

ദോഹ : 2022-ലെ ഫിഫ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ആതിഥേയ രാജ്യമായ ഖത്തറിന്റെ 26 അംഗ അന്തിമ ടീമിനെ  കോച്ച് ഫെലിക്‌സ് സാഞ്ചസ് പ്രഖ്യാപിച്ചു.വെള്ളിയാഴ്ച രാത്രി    അൽകാസ് സ്‌പോർട്‌സ് ചാനലിൽ തത്സമയ സംപ്രേക്ഷണത്തിലാണ് സ്വന്തം രാജ്യത്തിനായി ആദ്യമായി ലോകകപ്പിൽ ബൂട്ടണിയുന്ന കളിക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടത്.മ്യുസിയം ഓഫ് ഇസ്‌ലാമിക് ആർട്സ്,മുശൈരിബ് ഡൌൺ ടൗൺ,ടോർച് ടവർ,എന്നിവയുൾപ്പെടെ ഖത്തറിലെ പ്രമുഖ കെട്ടിടങ്ങളിലെ പ്രൊജക്ടർ സ്‌ക്രീനുകളിൽ ഇതിന്റെ  തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.

2019 ൽ ഖത്തറിനെ കന്നി ഏഷ്യൻ കപ്പ് കിരീടം നേടാൻ സഹായിച്ച മിക്ക കളിക്കാരെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.അതേസമയം,സ്പെയിനിൽ അൽ അന്നാബിയുടെ മൂന്നാമത്തെയും അവസാനത്തെയും പരിശീലന ക്യാമ്പിൽ വരെയുണ്ടായിരുന്ന 27 കളിക്കാരുടെ പട്ടികയിൽ നിന്ന്  മിഡ്ഫീൽഡർ അബ്ദുൽറഹ്മാൻ മുസ്തഫയെ ഒഴിവാക്കിയിട്ടുണ്ട്.

പരിചയസമ്പന്നരായ കളിക്കാരെയും യുവ പ്രതിഭകളെയും ഉൾപെടുത്തിയാണ് അൽ ഹെയ്‌ദോസ് നയിക്കുന്ന ഖത്തർ ടീമിനെ ഫെലിക്‌സ് സാഞ്ചസ് പ്രഖ്യാപിച്ചത്.

160-ലധികം രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ഫോർവേഡ് ഹസ്സൻ അൽ ഹെയ്‌ദോസിനൊപ്പം ബഹുമുഖ പ്രതിഭയായ അക്രം  അഫീഫും സ്‌ട്രൈക്കർ അൽമോയിസ്‌ അലിയും മുന്നേറ്റ നിരയിൽ ആക്രമണത്തിന് നേതൃത്വം നൽകും. മുഹമ്മദ് മുന്താരി, അഹമ്മദ് അലാൽഡിൻ, നായിഫ് അൽഹാദ്രമി എന്നിവരും മുന്നേറ്റനിരയിൽ അൽ ഹെയ്ദോസിന് കരുത്താവും.

ടീം അംഗങ്ങൾ 

ബൗലേം ഖൗഖി, ബാസം അൽ റാവി, പെഡ്രോ മിഗ്വൽ എന്നിവരായിരിക്കും പ്രതിരോധ നിരയിൽ കളിക്കുക. കരീം ബൂദിയാഫ്, അബ്ദുൽ അസീസ് ഹാതിം, ഇസ്മായിൽ മുഹമ്മദ് എന്നിവരും മധ്യനിരക്കാരിൽ ഉൾപ്പെടുന്നു. ഗോൾകീപ്പർ സാദ് അൽഷീബ് ഗോൾവല കാക്കും.മിഷാൽ ബർഷാം, യൂസഫ് ഹസ്സൻ എന്നിവരാണ് ടീമിലെ മറ്റ് രണ്ട് ഗോൾകീപ്പർമാർ.

നവംബർ 20 ന് ഇക്വഡോറിനെതിരെ ഉൽഘാടന മത്സരത്തിൽ  കളിക്കുന്ന ഖത്തർ, സ്പെയിനിലെ മാർബെല്ലയിൽ തുടർച്ചയായി അഞ്ച് സൗഹൃദ വിജയങ്ങളുടെ പിൻബലവുമായാണ് ആദ്യ ലോകകപ്പിൽ പന്തുതട്ടാനെത്തുന്നത്.ഒരു മാസം നീണ്ട പരിശീലന ക്യാമ്പിൽ അൽബേനിയ, നിക്കരാഗ്വ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ എന്നിവയെയും ഖത്തർ പരാജയപ്പെടുത്തിയിരുന്നു.

പ്രധാന കോച്ച് ഫെലിക്സ് സാഞ്ചസ് 

നെതർലൻഡ്‌സ്, ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ, ഇക്വഡോർ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലെത്തുക ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് വലിയ വെല്ലുവിളിയായിരിക്കും.ഖത്തറിന് പുറമെ സൗദി അറേബ്യ മാത്രമാണ് ഈ ലോകകപ്പിൽ കളിക്കുന്ന ഗൾഫിൽ നിന്നുള്ള മറ്റൊരു ടീം.

ഖത്തറിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ :

ഖത്തർ vs ഇക്വഡോർ (നവംബർ 20, 16:00 GMT)
ഖത്തർ vs സെനഗൽ (നവംബർ 25, 13:00 GMT)
നെതർലാൻഡ്‌സ് vs ഖത്തർ (നവംബർ 29, 15:00 GMT)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News