Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്ന് കോവിഡ് പിൻമാറുന്നു,പ്രതിദിന കണക്കുകൾ ഇനി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

May 19, 2022

May 19, 2022

ദോഹ: ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ പ്രതിദിന കണക്കുകൾ ഇനി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.മെയ് 22 ഞായറാഴ്ച മുതൽ  ആഴ്ചയിൽ ഒരിക്കൽ മാത്രമായിരിക്കും കോവിഡ് കണക്കുകൾ  ട്വിറ്റർ  തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ എല്ലാ ദിവസവും കോവിഡ് കണക്കുകൾ അപ്ഡേറ്റ് ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്ലാതെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ നടന്നെങ്കിലും കേസുകളിൽ വർദ്ധനവ് ഉണ്ടായില്ല എന്നതും ആശ്വാസം നൽകുന്നു.

മെയ് 30 മുതൽ എല്ലാ തിങ്കളാഴ്ചയും സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ചയിലുള്ള കോവിഡ് കണക്കുകൾ പ്രസിദ്ധീകരിയ്ക്കും. ഉയർന്ന വാക്സിനേഷൻ നിരയ്ക്കും ജനങ്ങളുടെ സഹകരണവുമാണ് രാജ്യത്ത് കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ സഹായിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News