Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിന്റെ ആകാശം പുഷ്പിണിയാകും,ഇന്നും നാളെയും ഉൽകവർഷം നേരിൽകാണാനാകുമെന്ന് കലണ്ടർ ഹൗസ് 

August 12, 2020

August 12, 2020

ദോഹ : ഖത്തറിന്റെ  ആകാശത്ത്️ ഇന്നും നാളെയും  ഉല്‍ക്കവര്‍ഷം കാണാനാകുമെന്ന്️ ഖത്തര്‍ കലണ്ടര്‍ ഹൗസ്️ അറിയിച്ചു️.60 മുതല്‍ 100 ഉല്‍ക്കകളെ വരെ ഒരേ സമയം കാണാനാകും. അര്‍ധരാത്രി മുതല്‍ സൂര്യോദയം വരെ ഉല്‍ക്കവര്‍ഷം കാണാനുള്ള അവസരമുണ്ടാകുമെന്നും കലണ്ടര്‍ ഹൗസ്️ വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഉണ്ടാകുന്ന സെലസ്റ്റിയല്‍ ഉല്‍ക്കവര്‍ഷത്തിെന്‍റ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ്️ ആഗസ്റ്റ് 12, 13 ദിവസങ്ങളെന്ന്️ ഖത്തര്‍ കലണ്ടര്‍ ഹൗസ്️ വാനശാസ്ത്രജ്ഞൻ  ഡോ. ബഷീര്‍ മര്‍സൂഖ് വ്യക്തമാക്കി. വാന നിരീക്ഷകര്‍ക്ക്️ ഒരു️ ഉപകരണത്തിന്റെയും സഹായമില്ലാതെ നഗ്ന നേത്രങ്ങൾ കൊണ്ട്  ഉല്‍ക്കവര്‍ഷം കാണാനാകുമെന്നും ആധുനിക ഡിജിറ്റല്‍ കാമറ ഉപയോഗിച്ച്‌️ ഇതിന്റെ ചിത്രങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ സാധിക്കുമെന്നും ഡോ. ബഷീര്‍ മര്‍സൂഖ്️ കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  

 


Latest Related News