Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജാഗ്രത തുടരണം, കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഖത്തർ ആരോഗ്യവിദഗ്ധ

December 07, 2021

December 07, 2021

ദോഹ : വാക്സിനേഷനാൽ തീർത്ത പ്രതിരോധങ്ങൾക്കും മീതെ പുതിയ വകഭേദങ്ങളുമായി വിഹരിക്കുകയാണ് കോവിഡ്. ജനിതകമാറ്റം കൈവന്ന ഒമിക്രോൺ വകഭേദം പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ജാഗ്രത തുടരണമെന്നനിർദ്ദേശവുമായി ഖത്തർ ആരോഗ്യവിദഗ്ധ ഡോക്ടർ ജമീല അൽ അജ്മി രംഗത്തെത്തി. സൗദി, യുഎഇ തുടങ്ങിയ അയൽരാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയായ ജമീല അജ്മി ജനങ്ങളോട് സംവദിച്ചത്. 

കൂടുതൽ വേഗത്തിൽ കൂടുതൽ പേരിലേക്ക് പകരാൻ ശേഷിയുള്ളതിനാൽ 'അപകടകാരിയായ വൈറസ്'  എന്നാണ് ലോകാരോഗ്യസംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്. ഈ വൈറസിന് ഇനിയും ജനിതകമാറ്റം സംഭവിച്ചേക്കാം എന്ന വസ്തുതയും ഭീതിയോടെയാണ് ലോകം വീക്ഷിക്കുന്നത്. യാത്രാമാനദണ്ഡങ്ങൾ ഒക്കെ കൃത്യമായ പിന്തുടർന്നതിനാൽ ഖത്തറിൽ ഇപ്പോഴും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസവാർത്തയാണ്. എങ്കിലും, ദിനംപ്രതിയുള്ള കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്-അജ്മി അഭിപ്രായപ്പെട്ടു. കോവിഡിന് എതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശദീകരിക്കാൻ ഒരു ബോധവൽക്കരണ വീഡിയോയും ഡോക്ടർ ജനങ്ങൾക്കായി പങ്കുവെച്ചിട്ടുണ്ട്. സാമൂഹികഅകലവും, കൃത്യമായ ഇടവേളകളിൽ കൈകൾ ശുചീകരിക്കലും അടക്കമുള്ള മുൻകരുതലുകളും പാലിക്കണമെന്ന് ഡോക്ടർ അഭ്യർത്ഥിച്ചു.


Latest Related News