Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
നിർണായക പ്രഖ്യാപനം, ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് വരുന്നവർ മുഴുവൻ ദിവസത്തേക്കും ഹോട്ടൽ ബുക്ക് ചെയ്യണം

April 05, 2022

April 05, 2022

ദോഹ : ഖത്തറിൽ ഓൺ അറൈവൽ വിസയിലെത്തുന്ന ഇന്ത്യക്കാർക്ക് ഹോട്ടൽ റിസർവേഷൻ നിർബന്ധമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇതേ നിയമം ബാധകമാണ്.

'ഡിസ്കവർ ഖത്തർ' വെബ്‌സൈറ്റിലൂടെയാണ് ഹോട്ടൽ ബുക്ക് ' ചെയ്യേണ്ടത്. എത്ര ദിവസമാണോ വിസയുടെ കാലാവധി, അത്രയും ദിവസത്തെ ഹോട്ടൽ ബുക്കിംഗ് നിർബന്ധമായും നടത്തിയിരിക്കണം. കുറഞ്ഞത് രണ്ട് ദിവസവും, പരമാവധി അറുപത് ദിവസവുമാണ് ഇത്തരത്തിൽ റൂം ബുക്ക് ചെയ്യാൻ കഴിയുക. ഖത്തറിൽ ഉള്ള ബന്ധുക്കളെ സന്ദർശിക്കാൻ വരുന്നവർ ആണെങ്കിലും, ഹോട്ടൽ ബുക്ക് ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 14 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. ഓൺ അറൈവൽ വിസയിൽ എത്തുന്നവരുടെ ചെലവ് പതിന്മടങ്ങ് വർധിക്കുമെന്നതിനാൽ, ഏറെ ആശങ്കയോടെയാണ് ഖത്തർ പ്രവാസികൾ പുതിയ നിയമത്തെ നോക്കിക്കാണുന്നത്.


Latest Related News