Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലൈവ്,അറബ് ലോകത്തെ കലാകാരൻമാർ അണിനിരക്കുന്ന കലയുടെ മേളപ്പെരുക്കം ഇന്നാരംഭിക്കും

December 05, 2021

December 05, 2021

ദോഹ : ഖത്തറിൽ ആഘോഷ രാവുകൾക്ക് കൂടുതൽ പൊലിമയേകാൻ വ്യത്യസ്തമായ പരിപാടികൾ അരങ്ങിലെത്തി തുടങ്ങി.സ്വദേശികളും വിദേശികളും ഉള്‍പ്പെടെ, ആയിരങ്ങള്‍ കുടുംബസമേതമെത്തി ആഘോഷപൂർണമായ രാപ്പകലുകളെ കൂടുതൽ വർണാഭമാക്കുകയാണ്.കാൽപ്പന്തു കളിയുടെ ഹർഷാരവങ്ങൾക്കൊപ്പം നൃത്തവും സംഗീതങ്ങളുമായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍, രാത്രികള്‍ക്ക് നിറക്കാഴ്ചയൊരുക്കി വെടിക്കെട്ടുകള്‍, വര്‍ണാഭമായ ലേസര്‍ഷോയും, ദീപാലങ്കാരങ്ങളും.....ഒടുവിൽ അറബ് ലോകത്തെ വിഖ്യാത കലാകാരന്മാർ അണിനിരക്കുന്ന ഖത്തർ ലൈവിനും ഇന്ന് തുടക്കമാവുകയാണ്.ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ  17 വരെ നീളുന്ന പരിപാടി ഖത്തർ ടൂറിസം ആണു സംഘടിപ്പിക്കുന്നത്.

ഖത്തറിന് പുറമേ ലബനീസ്, കുവൈത്ത്, സിറിയൻ, ഒമാൻ എന്നിവിടങ്ങളിലെ പ്രശസ്തരായ 10 കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് രാത്രി 9.30 മുതൽ ലബനീസ് ഗായിക മജിദ എൽ റൗമിയുടെ സംഗീതം ആസ്വദിക്കാം. രാത്രി 8.00 മുതൽ ഗേറ്റ് തുറക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ്  കാണികൾക്ക് പ്രവേശനം. രാജ്യത്തെ താമസക്കാർക്കും ഫിഫ അറബ് കപ്പിനെത്തുന്ന സന്ദർശകർക്കും ഖത്തർ ലൈവ് ആസ്വദിക്കാം. വെർജിൻ മെഗാസ്സ്റ്റോർ മുഖേന ടിക്കറ്റെടുത്തവർക്കാണ് പ്രവേശനം. ഡയമണ്ട് ടിക്കറ്റിന് 750 റിയാൽ, പ്ലാറ്റിനത്തിന് 375 റിയാൽ, ഗോൾഡിന് 290 റിയാൽ, സിൽവറിന് 190 റിയാൽ, ബ്രോൺസിന് 100 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News