Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നമ്മുടെ പെരുന്നാൾ ഒന്നാണ്,സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണ കിറ്റുമായി ഖത്തർ ഭരണകൂടം

July 29, 2020

July 29, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവർക്ക് സഹായവുമായി ഖത്തർ ഭരണകൂടം. തൊഴിൽ രഹിതർ,പല കാരണങ്ങളാൽ വേതനം ലഭിക്കാത്തവർ, വേതനം വെട്ടിക്കുറച്ചതിനാൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർ,സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങൾ,സന്ദർശക വിസയിലുള്ളവർ എന്നിവർക്കാണ് സർക്കാർ ഭക്ഷ്യ കിറ്റുകൾക്കുള്ള സൗജന്യ കൂപ്പണുകൾ നൽകുന്നത്. ഇതിനായി ഏർപെടുത്തിയ പ്രത്യേക ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി നൽകിയ പ്രത്യേക ഓൺലൈൻ ഫോമിൽ ഖത്തർ ഐഡി നമ്പറോ വിസാ നമ്പറോ നൽകിയാൽ മതിയാവും.ബന്ധപ്പെടാനുള്ള ഖത്തർ മൊബൈൽ നമ്പറും താമസിക്കുന്ന ഇ മെയിൽ ഐഡിയും താമസിക്കുന്ന സ്ഥലവും അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.ഖത്തറിലെ ഏതെങ്കിലും അസ്സോസിയേഷനിൽ നിന്ന് കിറ്റുകൾ ശേഖരിക്കണമെന്നുണ്ടെങ്കിൽ സംഘടനയുടെ പേര് അപേക്ഷയിൽ നൽകാവുന്നതാണ്.

അപേക്ഷിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പെരുന്നാൾ ദിനത്തിൽ രാജ്യത്തെ ഒരാൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ 'നമ്മുടെ പെരുന്നാൾ ഒന്നാണ്' എന്ന പേരിൽ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News