Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡിന്റെ മറവിലും കബളിപ്പിക്കൽ,ഖത്തറിൽ നിലവാരം കുറഞ്ഞ മാസ്കുകളും സാനിറ്റയ്‌സറുകളും വിൽപന നടത്തിയവർക്കെതിരെ നടപടി  

November 22, 2020

November 22, 2020

ദോഹ : ഖത്തറില്‍ നിലവാരമില്ലാത്ത മാസ്‌കുകളും സ്റ്റെറിലൈസറുകളും വില്പന നടത്തിയവർക്കെതിരെ  വാണിജ്യ വ്യവസായ മന്ത്രാലയം നടപടിയെടുത്തു.. വാണിജ്യ സ്ഥാപനങ്ങളും കടകളും കേന്ദ്രീകരിച്ച് മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 68 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായും മന്ത്രാലയം അറിയിച്ചു. 

ഇതില്‍ 61 ലംഘനങ്ങള്‍ പൊതുജനാരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാത്തവയാണ്. നിലവാരമില്ലാത്ത ഫെയ്‌സ് മാസ്‌കുകളും സ്റ്റെറിലൈസറുകളും വില്‍പന നടത്തിയതിനാണ് മറ്റ് ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

രാജ്യത്തെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് പരിശോധനാ ക്യാമ്പെയ്‌നുകള്‍ നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

രാജ്യത്ത് കൊവിഡിനെതിരായി പൊതുജനാരോഗ്യ മന്ത്രാലയവും മറ്റ് ആരോഗ്യ സംവിധാനങ്ങളും നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി എല്ലാവരും പാലിക്കണമെന്നും നിയമങ്ങള്‍ പാലിക്കാത്ത വിതരണക്കാരെ നിരീക്ഷിക്കുന്നതിനായി പരിശോധനകൾ ഊര്ജിതമാക്കുമെന്നും  മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് 2008 ലെ നിയമ നമ്പര്‍ (8) ലംഘിക്കുന്നവര്‍ക്കെതിരെ 3,000 റിയാല്‍ മുതല്‍ ഒരു മില്യണ്‍ റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News