Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ മിനിമം വേതനം,ഖത്തർ അമീറും നരേന്ദ്രമോദിയും ട്രോളിൽ വൈറലായി 

September 02, 2020

September 02, 2020

ദോഹ : ട്രോളുകൾക്കു പഞ്ഞമില്ലാത്ത കേരളത്തിൽ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കിയ ഖത്തർ അമീറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉൾപെടുത്തിയുള്ള ട്രോളുകൾ വൈറലാവുന്നു.രാജ്യത്തെ തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെയും നരേന്ദ്രമോദിയെയും താരതമ്യപ്പെടുത്തിയുള്ള ട്രോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഖത്തർ അമീറിന്റെ ചിത്രത്തോടൊപ്പം കിട്ടിക്കൊണ്ടിരുന്ന കൂലി എല്ലാവർക്കും 1800 റിയാൽ ശമ്പളമാക്കിയ ഭരണാധികാരിയെന്നും നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം കിട്ടിക്കൊണ്ടിരുന്ന കൂലി ഇല്ലാതാക്കി,എല്ലാർക്കും പണി ഇല്ലാണ്ടാക്കിയ ഭരണാധികാരി എന്നും അടിക്കുറിപ്പ് നൽകിയാണ് ട്രോൾ. ട്രോൾ സംഘ് എന്ന ഇടതുപക്ഷ പേജിലാണ് ട്രോൾ പ്രത്യക്ഷപ്പെട്ടത്.

ട്രോളിനെ അനുകൂലിച്ചു രംഗത്തെത്തിയവർ നരേന്ദ്രമോദിയുടെ ഭരണ പരാജയങ്ങൾ എണ്ണിപ്പറയുമ്പോൾ ഭരണ നേട്ടങ്ങൾ നിരത്തി ഓൺലൈൻ പോരിനിറങ്ങുന്നവരും കുറവല്ല.

ഖത്തറിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ഉൾപെടെയുള്ള വിദേശ തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഉൾപെടെ 1800 റിയാൽ കുറഞ്ഞ വേതനം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അമീർ ഒപ്പുവെച്ചത്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തികൊണ്ടുള്ള പുതിയ പ്രഖ്യാപനത്തെ അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രശംസിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.

 


Latest Related News