Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡാനന്തര സാഹചര്യങ്ങൾ,ഖത്തർ കെ.എം.സി.സി വെബിനാർ നാളെ 

August 06, 2020

August 06, 2020

ദോഹ : കോവിഡാനന്തര സാഹചര്യങ്ങളിലെ തൊഴിൽ-ബിസിനസ് സാധ്യതകളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ ചർച്ച ചെയ്യാനുമായി ഖത്തർ കെ.എം.സി.സി വെബിനാർ സംഘടിപ്പിക്കുന്നു.  കെഎംസിസിക്ക് കീഴിലെ മാനുഷിക വിഭവ-പരിശീലന വിഭാഗം സംഘടിപ്പിക്കുന്ന വെബിനാര്‍ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് സൂം മീറ്റിങ് വഴിയാണ് നടക്കുക. കോവിഡാനന്തര വര്‍ത്തമാന കാല സാഹചര്യങ്ങളിലെ തൊഴില്‍, ബിസിനസ് മേഖലകളിലെ അവസരങ്ങള്‍ എങ്ങനെ അനുകൂലമാക്കാം എന്നതാണ് വെബിനാറിലെ വിഷയം.

രാജ്യാന്തര ബിസിനസ് പരിശീലകനും പവര്‍ വേള്‍ഡ് കമ്മ്യൂണിറ്റി സിഎംഡിയുമായ എം എ റഷീദ് നേതൃത്വം നല്‍കും. കോവിഡാനന്തര ലോകത്തെ മാറ്റങ്ങളും സാധ്യതകളും കൈകാര്യം ചെയ്യേണ്ട വിധവും ഭാവിയെ ലക്ഷ്യം വച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെകുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും.  സോഷ്യല്‍ മീഡിയ താരമായ മുഹമ്മദ് ഫായിസും പരിപാടിയില്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ID:   879 0130 9799 ഉപയോഗിച്ച് ജോയിന്‍ ചെയ്യാം. സൂമിന് പുറമെ ഖത്തര്‍ കെഎംഎംസിസി ഫെയ്സ് ബുക്ക് പേജിലും പവര്‍ വേള്‍ഡ് ഫെയ്സ് ബുക്ക് പേജിലും http://facebook.com/pwcpage വെബിനാര്‍ ലൈവായി കാണാൻ സൗകര്യമുണ്ടാകും.

വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News