Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്ന് ചാർട്ടർ വിമാനത്തിന് അനുമതി തേടി ഖത്തർ കെ.എം.സി.സി 

May 17, 2020

May 17, 2020

ദോഹ : ഖത്തറിൽ നിന്നും കേരളത്തിലേക്ക് ചാർട്ടർ വിമാനത്തിന് അനുമതി തേടി ഖത്തർ കെഎംസിസി അധികൃതരുമായി ചർച്ച നടത്തി.ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാനത്തിന് അനുമതി നൽകണമെന്നാണ് കെഎംസിസിയുടെ ആവശ്യം.നിലവിൽ ഖത്തർ എയർവേയ്‌സ്,ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ കേരളത്തിലേക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ടെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ലെങ്കിൽ പ്രവാസികളുടെ തിരിച്ചു പോക്കിന് ഇനിയും മാസങ്ങൾ വേണ്ടി വന്നേക്കും. വന്ദേഭാരത് മിഷൻ വഴി പരിമിതമായ സർവീസുകൾ മാത്രമാണ് കേരളത്തിലേക്കുള്ളത്.

ഈ സാഹചര്യത്തിലാണ് വിമാനം ചാർട്ടർ ചെയ്ത് ഖത്തറിലെ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ കെ.എം.സി.സി നീക്കം തുടങ്ങിയത്. ഇതിനുള്ള പ്രാഥമിക ചർച്ചകൾ മാത്രമാണ് നടത്തിയത്. ഖത്തർ എയർവേയ്‌സ്,എയർ ഇന്ത്യ അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും അനുമതി ലഭിച്ചാൽ സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ,കേന്ദ്ര വിദേശകാര്യ മന്ത്രി,കേന്ദ്രവ്യോമയാന മന്ത്രി,ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി.കുമരൻ എന്നിവർക്ക് കത്തയച്ചതായും കെ.എം.സി.സി അറിയിച്ചു.   

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News