Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
അറബ് മേഖലയിൽ ഏറ്റവും കൂടുതൽ തുക പ്രതിരോധ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന രാജ്യം ഖത്തറാണെന്ന് റിപ്പോർട്ട്

April 27, 2022

April 27, 2022

ദോഹ:ഖത്തർ കഴിഞ്ഞ വർഷം ആയുധങ്ങൾ വാങ്ങുന്നതിനായി  11.6 ബില്ല്യൺ ഡോളർ ചിലവഴിച്ചതായി റിപ്പോർട്ട്. അറബ് ലോകത്ത്‌ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തറെന്നും സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിനെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.

മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) 4.8 ശതമാനവും ഖത്തർ ചിലവഴിച്ചത് പ്രതിരോധത്തിന് വേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സൗദി അറേബ്യ (55.6 ബില്ല്യൺ ഡോളർ), കുവൈത്ത്(9 ബില്ല്യൺ ഡോളർ), ഒമാൻ (5.8 ബില്ല്യൺ ഡോളർ) എന്നിവയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയ മറ്റു അറബ് രാജ്യങ്ങൾ.ഖത്തറിന്റെ ആയുധ ഇറക്കുമതി 2016 മുതൽ 2020 വരെ 361 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മറ്റൊരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2017 ൽ അയൽ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷമാണ് സായുധ  ബജറ്റ്‌ ഖത്തർ ഭീമമായി വർധിപ്പിച്ചത്.ഖത്തർ മിലിറ്ററിയിൽ 12,000 പട്ടാളക്കാരും നേവിയിൽ മറൈൻ പോലീസ് അടക്കം 2,500 പേരും എയർ ഫോഴ്സിൽ 2,000 പേരും സേവനം ചെയ്യുന്നു എന്നും റിപ്പോർട്ട് പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News