Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
12 വയസിന് മുകളിലുള്ള മുഴുവൻ കുട്ടികൾക്കും വാക്സിൻ, രക്ഷിതാക്കൾ മുന്നോട്ട് വരണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

December 30, 2021

December 30, 2021

ദോഹ : ഒമിക്രോൺ വകഭേദത്തിന്റെ കടന്നുവരവോടെ വാക്സിനേഷന്റെ പ്രാധാന്യം വർധിച്ചെന്നും, കുട്ടികൾക്ക് വാക്സിൻ നൽകാൻ രക്ഷിതാക്കൾ മുന്നോട്ട് വരണമെന്നും ഖത്തർ ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നടത്തണമെന്ന നിർദേശവും മന്ത്രാലയം മുന്നോട്ടുവെച്ചു.

സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നതിനാൽ വാക്സിനേഷന്റെ കാര്യത്തിൽ അധ്യാപകരും വിട്ടുവീഴ്ചയില്ലാതെ ഡോസുകൾ സ്വീകരിക്കണമെന്നും പത്രക്കുറിപ്പിലൂടെ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ നേരിടാൻ ഒറ്റക്കെട്ടായി പൊരുതേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച മന്ത്രാലയം, മാസ്ക്, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധനടപടികൾ കൃത്യമായി പിന്തുടരാനും ആഹ്വാനം ചെയ്തു.


Latest Related News