Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

August 15, 2022

August 15, 2022

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽ ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്‌ലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

മറ്റു യോഗ്യതകൾ :

-കംപ്യുട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

-ഇംഗ്ലീഷ്,അറബി ഭാഷകൾ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.

-അറബിക്,ഇംഗ്ലീഷ് പരിഭാഷയിലുള്ള പ്രാവീണ്യം.

-പ്രായപരിധി :2022 ഓഗസ്റ്റ് 31 ന് 21  നും 45 നുമിടയിൽ.

എല്ലാ അലവൻസുകളും ഉൾപെടെ 5,550 റിയാലായിരിക്കും പ്രതിമാസ വേതനം.

സാധുതയുള്ള ഖത്തർ റെസിഡൻസ് പെർമിറ്റുള്ളവർക്ക് അപേക്ഷിക്കാം.2022 ഓഗസ്റ്റ് 23 ന് മുമ്പ് indembdh@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്.  


Latest Related News