Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡിന്റെ ഉത്ഭവം കണ്ടെത്താൻ അന്വേഷണ സമിതി,സംഘത്തിൽ ഖത്തർ പ്രതിനിധിയും 

November 27, 2020

November 27, 2020

ദോഹ: കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന നിയമിച്ച പത്തംഗ സമിതിയിൽ ഖത്തർ പ്രതിനിധിയും.പത്തോളം ലോകരാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് സമിതിയിൽ ഉള്ളത്.  ഖത്തറിനു പുറമെ ജപ്പാന്‍,അമേരിക്ക, ജര്‍മനി, വിയറ്റ്നാം, റഷ്യ, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിൽ നിന്നാണ് മറ്റു പ്രതിനിധികൾ. ചൈനയുമായി കൂടിയാലോചിച്ചാണ് ലോകാരോഗ്യ സംഘടന ടീം അംഗങ്ങളെ തിരഞ്ഞെടുത്തത്..

ഖത്തറിലെ സാംക്രമിക രോഗ നിയന്ത്രണ പരിപാടികളുടെ ആക്ടിങ്ങ് തലവനായ ഡോ. ഫറാജ് അല്‍ മൗബഷറിനെയാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തതെന്ന് ഹോങ്കോങ്ങിൽ നിന്ന് പുറത്തിറങ്ങുന്ന സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു..

പൊതുജനാരോഗ്യ, മൃഗരോഗ വിദഗ്ധരും വൈറസ് വിദഗ്ധരുമാണ് സംഘത്തില്‍ ഉള്ളത്. വൈറസ് തിരിച്ചറിഞ്ഞ് 11 മാസത്തിന് ശേഷമാണ് കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താനുള്ള ദൗത്യം തുടങ്ങുന്നത്. കോവിഡ് മനുഷ്യനിർമ്മിതമാണെന്നും വുഹാനിലെ ഒരു ലാബിൽ നിന്നും രക്ഷപ്പെട്ടതാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ലോകത്തെ നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടത്.ഇതിനു പിന്നാലെയാണ് പത്തംഗ സമിതിയെ നിയോഗിച്ചത്.

സംഘത്തിന്റെ പ്രവർത്തനം ഓൺലൈൻ ആയി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

വൈറസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് വിവാദം നിലനിൽക്കുന്നതിനാൽ സംഘാംഗങ്ങൾ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടിവ് ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News