Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ ഇന്ത്യക്കാർക്കുള്ള ഐസിബിഎഫ് ലൈഫ് ഇൻഷുറൻസ് പുനരാരംഭിച്ചു  

September 07, 2020

September 07, 2020

ദോഹ :ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ആരംഭിച്ച ലൈഫ്  ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിച്ചു.  2020 ജനുവരിയിൽ ആരംഭിച്ച  ഇൻഷൂറൻസ് പദ്ധതി കോവിഡിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 125 ഖത്തർ റിയാലിന് രണ്ടുവർഷത്തെ ഇൻഷൂറൻസ് പദ്ധതിയിൽ ചേരുന്നവർക്ക് ഒരു ലക്ഷം റിയാലിന്റെ പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. ദാമൻ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.ഇതുവരെ എട്ടു പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ അറിയിച്ചു.

പോളിസി കാലയളവില്‍ അപകടമരണമോ, സ്വാഭാവിക മരണമോ സംഭവിക്കുകയാണെങ്കില്‍ ഒരു ലക്ഷം ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് തുകയായി ആശ്രിതര്‍ക്ക് കൈമാറുക. 18 വയസ്സു മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവരും ഇന്ത്യന്‍ പാസ്പോര്‍ട്ടും ഖത്തര്‍ ഐഡി കാര്‍ഡുമുള്ള എല്ലാവര്‍ക്കും നിശ്ചിത ഫോം പൂരിപ്പിച്ചു നല്‍കി ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാനാകും. അപകടത്തില്‍ ഭാഗികമായോ സ്ഥിരമായതോ ആയ വൈകല്യം സംഭവിച്ചാലും ഇന്‍ഷുറന്‍സ് തുക ലഭിക്കും.

പദ്ധതിയിൽ ചേരുന്നതിന് തുമാമ തെയ്സീർ പെട്രോൾ സ്റ്റേഷന് പിൻഭാഗത്തുള്ള ഐ സി ബി എഫ്‌ ഓഫീസിൽ പ്രത്യേകമായി  സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.


Latest Related News