Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉപരോധം അവസാനിപ്പിക്കാൻ പുതിയ നീക്കം,ഇത്തവണ ഫലം കാണുമെന്ന് പ്രതീക്ഷയെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

June 06, 2020

June 06, 2020

ദോഹ : ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാൻ പുതിയ സമവായ നീക്കങ്ങൾക്ക് തുടക്കമിട്ടതായി ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി. ഇത്തവണത്തെ നീക്കങ്ങൾ ഫലം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അനുരഞ്ജനത്തിനായി മറുവിഭാഗം ഒരു ചുവട് മുന്നോടട്ടു വന്നാൽ പത്തു ചുവടുകൾ ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധത്തിന്റെ മൂന്നാം വാർഷികത്തിൽ അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"2019 അവസാനത്തോടെ സൗദി അറേബ്യയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിരുന്നെങ്കിലും പിന്നീടത് മുന്നോട്ടു പോയില്ല.നേരത്തെ നടന്ന അനുരഞ്ജന നീക്കങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.അതുകൊണ്ടു തന്നെ ഇപ്പോഴത്തെ നീക്കത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്-" അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

മൂന്നു വര്‍ഷമായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചുവടെന്ന നിലയിൽ ഖത്തര്‍ വിമാനങ്ങള്‍ക്ക് ഗള്‍ഫ് വ്യോമ മേഖല തുറന്നു കൊടുക്കുന്നതിന് അമേരിക്ക സമ്മര്‍ദ്ദം ആരംഭിച്ചതായി യുഎസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ വ്യോമമാർഗം ഉപയോഗിക്കുന്നതിന് ഇറാന് ഖത്തർ ഓവർഫ്ളൈ ഫീസ് നൽകേണ്ടിവരുന്നതിൽ അമേരിക്ക ആശങ്ക അറിയിച്ചതായും  വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു.ഇറാനുമായി ഖത്തർ വ്യോമാതിർത്തി പങ്കുവെക്കുന്നതിനെ അമേരിക്ക വളരെ ഗൗരവത്തിലാണ് കാണുന്നത്.വ്യോമപാത ഉപയോഗിക്കുന്നത് വഴി ഖത്തറിന്റെ പണം ഇറാന് ലഭിക്കുന്നത് അമേരിക്കക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായും വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2017 ജൂൺ അഞ്ചിനാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര,ജല,വ്യോമ ഗതാഗത മാർഗങ്ങൾ അടച്ചുകൊണ്ടു പ്രഖ്യാപിച്ച ഉപരോധം ജിസിസി(ഗൾഫ് സഹകരണ കൗൺസിൽ)യുടെ നിലനിൽപിന് പോലും പോറൽ വീഴ്ത്തിക്കൊണ്ട് നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഉപരോധം പിൻവലിക്കാൻ പതിമൂന്നിന നിർദേശങ്ങൾ മറുവിഭാഗം മുന്നോട്ടു വെച്ചിരുന്നു.അല്‍ജസീറ അടച്ചുപൂട്ടുക, ഖത്തറിലുള്ള തുര്‍ക്കി സൈനിക താവളം പൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് ഉപരോധം അവസാനിപ്പിക്കാന്‍ സൗദി സഖ്യം മുന്നോട്ടു വച്ചത്. എന്നാൽ അതംഗീകരിക്കാൻ ഖത്തർ തയാറായിട്ടില്ല. പരസ്പര ബഹുമാനവും രാഷ്ട്രങ്ങളുടെ പരമാധികാരവും  അന്താരാഷ്ട്ര മര്യാദകളും പാലിച്ചുകൊണ്ടുള്ള ഏതുതരം ചർച്ചകൾക്കും സന്നദ്ധമാണെന്നായിരുന്നു ഖത്തറിന്റെ നിലപാട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News