Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒമിക്രോൺ വകഭേദം ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

November 29, 2021

November 29, 2021

ദോഹ : കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഖത്തറിൽ എത്തിയിട്ടില്ലെന്ന് അധികൃതർ. അൽ റയ്യാൻ ടീവിക്ക് നൽകിയ അഭിമുഖത്തിനിടെ പകർച്ചവ്യാധി നിയന്ത്രണ ഡിപ്പാർട്ടമെന്റ് മേധാവി ഡോക്ടർ ഹമദ് അൽ റുമൈഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 85 ശതമാനത്തിലധികം പേരും വാക്സിനേഷൻ പ്രക്രിയയിൽ പങ്കാളികളായതിനാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും റുമൈഹി അറിയിച്ചു. 

പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ പേരിലേക്ക് പടർന്നേക്കുമെങ്കിലും, ഖത്തറിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, റുമൈഹി അഭിപ്രായപ്പെട്ടു. ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ചതിനാൽ കോവിഡിന്റെ വേഗം കീഴ്പ്പെടുത്താൻ കഴിയുമെന്ന പ്രത്യാശയും റുമൈഹി പങ്കുവെച്ചു. ഇക്കഴിഞ്ഞ വാരത്തിൽ 35000 ആളുകളാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും, അറിയിപ്പുകൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഡോക്ടർ വ്യക്തമാക്കി.


Latest Related News