Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
"ഖത്തർ ഹെൽത്ത് 2022" കോൺഫറൻസ് വൻ വിജയം, പങ്കെടുത്തത് അയ്യായിരത്തോളം ആരോഗ്യവിദഗ്ദർ

February 14, 2022

February 14, 2022

ദോഹ : പൊതുജനാരോഗ്യ വിഷയത്തിൽ ഖത്തർ നടത്തിയ രണ്ടാം ആരോഗ്യ കോൺഫറൻസ് വൻ വിജയമായതായി കണക്കുകൾ. നാല് ദിവസങ്ങളിലായി ദോഹയിൽ അരങ്ങേറിയ കോൺഫറൻസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം ആരോഗ്യ വിദഗ്ധരാണ് പങ്കെടുത്തത്. ഹമദ് കോർപറേഷൻ നടത്തിയ കോൺഫറൻസിൽ ഖത്തർ ആരോഗ്യ മന്ത്രാലയം,  പി.എച്ച്.സി.സി, ഖത്തർ യൂണിവേഴ്സിറ്റി, ഖത്തർ ബയോബാങ്ക് തുടങ്ങിയവരും സംയുക്ത സംഘടകരായി. 

നവംബറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളാണ് കോൺഫറൻസിൽ പ്രധാനമായും വിഷയമായത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ലോകകപ്പ് നടത്തുമ്പോൾ ഉണ്ടാവുന്ന വെല്ലുവിളികൾ കോൺഫറൻസിൽ സൂക്ഷ്മമായി വിലയിരുത്തി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്‌റോസ് അഥനോം തുടങ്ങിയവരും കോൺഫറൻസിൽ പങ്കെടുത്തിരുന്നു. 2010 ൽ ഖത്തറിന് ലോകകപ്പ് വേദി ലഭിക്കുമ്പോൾ ഉള്ള സാഹചര്യമല്ല നിലവിൽ ഉള്ളതെന്നും, കോവിഡ് സൃഷ്‌ടിച്ച വെല്ലുവിളിയെ നേരിടാനുള്ള കരുത്ത് ഖത്തറിനുണ്ടെന്നും കോൺഫറൻസ് വിലയിരുത്തി. പങ്കെടുത്ത അയ്യായിരം പ്രതിനിധികൾക്കും ഖത്തറിലെ ആരോഗ്യ സാഹചര്യത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാൻ കോൺഫറൻസ് അവസരമൊരുക്കി.


Latest Related News