Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉപരോധം മറികടന്ന് ഖത്തർ പുരോഗതിയിലേക്ക് മുന്നേറുന്നതായി അമീർ 

November 06, 2019

November 06, 2019

ഉപരോധം തുടങ്ങിയതിനു ശേഷം ആദ്യമായി ഈ വര്‍ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്നും അമീര്‍ പറഞ്ഞു. മാത്രമല്ല, ഉപരോധത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ രാജ്യത്തിന്റെ നാണ്യ ശേഖരം വര്‍ദ്ധിക്കുകയും ഖത്തര്‍ റിയാല്‍ അതിന്റെ മൂല്യം നിലനിര്‍ത്തുകയും ചെയ്തു.

ദോഹ: ചില അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്നാം വർഷത്തിലൂടെ കടന്നുപോകുമ്പോൾ ഉപരോധം സൃഷ്ടിച്ച എല്ലാ വെല്ലുവിളികളും വിജയകരമായി തരണം ചെയ്യാൻ രാജ്യത്തിന് കഴിഞ്ഞുവെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രസ്താവിച്ചു.ഉപരോധമുണ്ടാക്കിയ വെല്ലുവിളികൾ മറികടന്ന് ഖത്തര്‍ പുരോഗതിയുടെ പാതയില്‍ കുതിക്കുകയാണെന്നും ഇന്നലെ(ചൊവ്വാഴ്ച) ഉപദേശക സമിതിയുടെ (ശൂറ കൌണ്‍സില്‍) 48 ആമത് സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അമീര്‍ വ്യക്തമാക്കി. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ രാജ്യം നേടിയ പുരോഗതിയെക്കുറിച്ചും അമീര്‍ വിശദമായി പ്രതിപാദിച്ചു. 

" ഉപരോധത്തെ ന്യായീകരിക്കാൻ ഉന്നയിക്കപ്പെട്ട എല്ലാ വാദങ്ങളും പൊളിഞ്ഞ സാഹചര്യത്തിലും മൂന്നാം വര്‍ഷവും അന്യായമായ ഈ ഉപരോധം തുടരുന്നു.. ദൈവത്തിന്‍റെ സഹായത്താല്‍ ഇത് നേരിടുന്നതില്‍ നമ്മള്‍ വിജയിച്ചത് നമ്മുടെ ശാന്തവും സുനിശ്ചിതവുമായ നിലപാട് കാരണമാണ്.രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ചാണ് നാം ലോകത്തോട് ഇക്കാര്യങ്ങൾ പറഞ്ഞത്.മേൽക്കോയ്മകളെ ചെറുക്കുന്നതോടൊപ്പം മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താനും നമുക്ക് കഴിഞ്ഞു. ഉപരോധത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ യശസ്സ് വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്," അമീര്‍ പറഞ്ഞു.

ഉപരോധം തുടങ്ങിയതിനു ശേഷം ആദ്യമായി ഈ വര്‍ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്നും അമീര്‍ പറഞ്ഞു. മാത്രമല്ല, ഉപരോധത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ രാജ്യത്തിന്റെ നാണ്യ ശേഖരം വര്‍ദ്ധിക്കുകയും ഖത്തര്‍ റിയാല്‍ അതിന്റെ മൂല്യം നിലനിര്‍ത്തുകയും ചെയ്തു.

പിതാവ് അമീര്‍, അമീറിന്‍റെ പ്രതിനിധി ശൈഖ് ജാസിം, പ്രധാനമന്ത്രി ഉൾപെടെയുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ശൂറ കൌണ്‍സില്‍ ചടങ്ങില്‍ പങ്കെടുത്തു.

ശൂറ കൌണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചരിത്രപരമായ ഈ ഉത്തരവ് ഖത്തര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് ചുവടുവെക്കുന്നതിന്റെ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ കാര്യങ്ങളും സമിതി തീരുമാനിക്കും. രാജ്യത്തെ വിദേശികളുടെ സേവനത്തെയും അമീര്‍ പ്രശംസിച്ചു.


Latest Related News