Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ അംഗീകരിച്ചത് കോവിഷീൽഡ്‌ വാക്സിൻ മാത്രം,കോവാക്സിൻ സ്വീകരിച്ചവർക്ക് ഇളവ് ലഭിക്കില്ല 

April 23, 2021

April 23, 2021

ദോഹ : ഇന്ത്യയിൽ നിന്നും കോവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ച് ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ കൊറന്റൈൻ ഉൾപ്പെടെയുള്ള ഇളവുകൾ ലഭിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും വാക്സിൻ എടുക്കുന്നവർ വാക്സിനുകൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത് അത്യാവശ്യമാണ്.കോവിഷീൽഡ്‌,കോവാക്സിൻ എന്നീ രണ്ടുതരം വാക്സിനുകളാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്.അതുകൊണ്ടുതന്നെ ഇവയിൽ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചാൽ ഖത്തറിൽ ഇളവുകൾ ലഭിക്കില്ല.കോവിഷീൽഡ്‌ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചക്ക് ശേഷം മാത്രം ഖത്തറിൽ തിരിച്ചെത്തുന്നവർക്കാണ് ഇളവുകൾ ലഭിക്കുക.നിലവിൽ നിരവധി പ്രവാസികൾ നാട്ടിൽ നിന്നും കോവാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായാണ് വിവരം.രണ്ടു വാക്സിനുകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇന്ത്യയിൽ നിന്ന് വിദേശയാത്രക്ക് ഒരുങ്ങുന്നവർ ഏതു വാക്സിൻ സ്വീകരിക്കണം? കോവിഷീൽഡും കോവാക്സിനും തമ്മിലുള്ള വ്യത്യാസം അറിയാം 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News