Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഗ്രാന്റ് പ്രിക്‌സ്, ലൂയിസ് ഹാമിൽട്ടൺ ജേതാവ്

November 22, 2021

November 22, 2021

ദോഹ : ലുസൈലിലെ ട്രാക്കിൽ അരങ്ങേറിയ ഖത്തർ ഗ്രാൻഡ് പ്രിക്‌സിൽ മെഴ്‌സിഡസ് താരം ലൂയിസ് ഹാമിൽട്ടൺ ഒന്നാമത്. പോൾ പൊസിഷനിൽ റേസ് ആരംഭിച്ച ഹാമിൽട്ടൺ,  എതിരാളികൾക്ക് ഒരവസരവും നൽകാതെയാണ് സീസണിലെ തന്റെ ഏഴാം വിജയം നേടിയത്. രണ്ടാം പൊസിഷനിൽ മത്സരം തുടങ്ങേണ്ടിയിരുന്ന വേർസ്റ്റപ്പൻ യോഗ്യതാ റൗണ്ടിലെ ഫൗൾ കാരണം അഞ്ചുപൊസിഷനുകൾ പിന്നിലായി മത്സരം തുടങ്ങിയതും ഹാമിൽട്ടന്റെ വിജയം അനായാസമാക്കി. വേർസ്റ്റപ്പനാണ് റേസിൽ രണ്ടാമതെത്തിയത്. ഗ്രാന്റ് പിക്‌സിന്റെ  ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഫെർണാണ്ടോ അലൊൻസോ ഏറെക്കാലത്തിന് ശേഷം പോഡിയത്തിൽ ഫിനിഷ് ചെയ്യുന്നതിനും ഖത്തർ സാക്ഷിയായി. മൂന്നാം പൊസിഷനിൽ റേസ് ആരംഭിച്ച അലൊൻസോ മൂന്നാമതായി തന്നെ ഫിനിഷ് ചെയ്തു. 


ഹാമിൽട്ടന്റെ തുടർച്ചയായ രണ്ടാം വിജയത്തോടെ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് നില കൂടുതൽ ആവേശഭരിതമായി. ഒന്നാമതുള്ള വേർസ്റ്റപ്പന് നിലവിൽ 8 പോയിന്റിന്റെ ലീഡ് മാത്രമാണുള്ളത്. ഈ ആഴ്ച ആരംഭിക്കുമ്പോൾ വേർസ്റ്റപ്പന് 17 പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നെങ്കിലും, രണ്ട് തുടർജയങ്ങളുമായി ഹാമിൽട്ടൺ തിരിച്ചുവരികയായിരുന്നു. രണ്ട് മത്സരങ്ങൾ മാത്രം അവശേഷിക്കെ, ഫോട്ടോഫിനിഷിലേക്കാണ് ഫോർമുല വൺ നീങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.


Latest Related News