Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഗ്രാന്റ് പ്രിക്സ് നവംബർ 21ന്, വിശദവിവരങ്ങളറിയാം

November 17, 2021

November 17, 2021

ദോഹ : ട്രാക്കിലെ മിന്നൽപിണരാവാൻ ഹാമിൽട്ടണും വെർസ്റ്റപ്പനും ഇനി ഏറ്റുമുട്ടുക ഖത്തറിന്റെ മണ്ണിൽ. ഗ്ലാമർ താരങ്ങൾ അണിനിരക്കുന്ന ഖത്തർ ഗ്രാന്റ് പ്രിക്സ് നവംബർ 21 ഞായറാഴ്ച്ച, ഖത്തർ സമയം വൈകീട്ട് അഞ്ചുമണിക്കാണ് അരങ്ങേറുക. ദോഹയിലെ ലുസൈൽ സർക്യൂട്ടിൽ ആണ് മത്സരം.

റെഡ് ബുള്ളിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന മാക്സ് വെർസ്റ്റപ്പനാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ, 14 പോയിന്റ് മാത്രം പിറകിലായി മെഴ്സിഡസിന്റെ സൂപ്പർ താരം ലൂയിസ് ഹാമിൽട്ടനുമുണ്ട്. ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കഴിഞ്ഞാൽ സൗദി, അബുദാബി എന്നീ ഗ്രാൻഡ് പിക്സുകൾ മാത്രമാണ് സീസണിൽ അവശേഷിക്കുന്നത് എന്നതിനാൽ, വീറും വാശിയും നിറഞ്ഞൊരു പോരാട്ടത്തിനാവും ഖത്തർ സാക്ഷ്യം വഹിക്കുക. വെള്ളി, ശനി ദിവസങ്ങളിലായി ലുസൈലിലെ ട്രാക്കിൽ പരിശീലനമത്സരങ്ങളും അരങ്ങേറും. ശനിയാഴ്ച്ച വൈകീട്ടാണ് സ്റ്റാർട്ടിങ് പൊസിഷനുകൾ നിർണയിക്കാനുള്ള യോഗ്യതാമത്സരം നടക്കുക.


Latest Related News