Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി പുനർനിർണ്ണയിച്ചു, ഖത്തറിന് ഇനി സ്വന്തം എയർ സ്‌പേസ്

March 26, 2022

March 26, 2022

ദോഹ : മിഡിൽ ഈസ്റ്റ് മേഖലയിലെ വ്യോമഅതിർത്തികൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു. ഇതോടെ ഖത്തറിന് സ്വന്തമായി എയർ സ്‌പേസ് ലഭിക്കും. ദോഹ എഫ്.ഐ.ആർ (ഫ്ലൈറ്റ് ഇൻഫോർമേഷൻ റീജിയൻ) എന്നാണ് ഖത്തറിന്റെ അധീനതയിലുള്ള വ്യോമാതിർത്തിക്ക് പേര് നൽകിയിരിക്കുന്നത്. 

ഖത്തറിന് സ്വന്തമായി എയർ സ്‌പേസ് ലഭിച്ചതോടെ, ബഹ്‌റൈന്റെ എയർസ്‌പേസ് ചുരുങ്ങും. അമേരിക്ക, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഗ്രീസ് സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ അനുമതിയോടെയാണ് ഖത്തറിന് എയർസ്‌പേസ് അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്വന്തമായി എയർസ്‌പേസ് ലഭിച്ചതോടെ ഖത്തറിന്റെ വിമാനസർവീസുകൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാവുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.


Latest Related News